മഹാരാഷ്ട്രയില്‍ വരള്‍ച്ചമൂലം കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന 180 കര്‍ഷക കുടുംബങ്ങള്‍ക്ക് േബാളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ വക 90 ലക്ഷം സഹായം

single-img
17 September 2015

Akshay-Kumar-Movie-List-1991-2015

വിദര്‍ഭയിലെ ഓരോ കര്‍ഷക കുടുംബത്തിനും 15,000 രൂപ വീതം നല്‍കിയ പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കറിന് പിന്നാലെ മഹാരാഷ്ട്രയില്‍ വരള്‍ച്ചമൂലം കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് 90 ലക്ഷം രൂപ ധനസഹായവുമായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍. ഏകദേശം 180 കുടുംബങ്ങള്‍ക്കാണ് ഇതുമൂലം ആശ്വാസം ലഭിക്കുന്നത്.

എന്നാല്‍ താന്‍ സഹായം നല്‍കുന്ന കാര്യത്തെപ്പറ്റി കൂടുതല്‍ സംസാരിക്കാനില്ലെന്നും ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയുന്നത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും പ്രസ്തുത വിഷയത്തില്‍ ഒന്നും രപതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും കര്‍ഷകരുടെ ദുരിതാവസ്ഥ നേരിട്ടറിഞ്ഞ സാഹചര്യത്തിലാണ് അക്ഷയ് സഹായഹസ്തവുമായി മുന്നോട്ടു വന്നത്.

പക്ഷേ താന്‍ സഹായം ചെയ്യുന്ന കാര്യവും അതിന്റെ വിശദാംശങ്ങളും പരസ്യമാക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മഹാരാഷ്ട്രയില്‍ ഈ വര്‍ഷമുണ്ടായ വരള്‍ച്ചയില്‍ ഏതാണ്ട് 90 ലക്ഷം കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.