1940 കളില്‍ ലോകത്തില്‍ വലിപ്പത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന അരാല്‍ തടാകം ഇന്ന് തീര്‍ത്തും മരുഭൂമിയായി മാറിയ കഥ

single-img
17 September 2015

img_3759

ദ്വീപുകളുടെ കടല്‍ എന്നാണ് ആരാല്‍ എന്ന വാക്കിനര്‍ത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകള്‍ ഒരിക്കല്‍ അരാല്‍ കടലിലുണ്ടായിരുന്നു. എന്നാല്‍ സത്യത്തില്‍ അരാല്‍ ഒരു കടലല്ല. ലവണാംശമേറെയുള്ള വലിയൊരു തടാകമായിരുന്നു. അരാല്‍ തടാകം സ്ഥിതിചെയ്തിരുന്ന ഭാഗത്ത് ഇന്ന് ജലാംശമൊട്ടും ഇല്ലാത്ത മരുഭൂമി ആയിരിക്കുകയാണ്.

മദ്ധ്യേഷ്യയിലെ കസാഖിസ്ഥാനിനും ഉസ്‌ബെക്കിസ്ഥാനിനും ഇടയിലായി പരന്നുകിടന്നിരുന്ന ഭീമന്‍ തടാകമായിരുന്നു അരാല്‍. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം പാദംവരെ അരാല്‍ തടാകത്തിന് 68,000 ചതുരശ്രകിലോമീറ്റര്‍ വിസ്താരമുണ്ടായിരുന്നു. അതായത് അന്ന് വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനമായിരുന്നു ഈ തടാകം.

AralSea1989_2014

അരാലിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിര്‍ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളില്‍ സോവിയറ്റ് യൂണിയന്‍ സര്‍ക്കാര്‍, ഈ നദികളെ വലിയ കനാലുകള്‍ വഴി കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കുമെനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി തിരിച്ചു വിട്ടു. അരാല്‍ തടാകത്തിന്റെ ചുറ്റിയുണ്ടായിരുന്ന മരുപ്രദേശങ്ങളില്‍ പരുത്തി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ കൃഷി സമൃദ്ധിയായി നടന്നു. എന്നാല്‍ അമിതമായ ജല ഉപഭോഗത്താല്‍ അരാല്‍ തടാകം ക്ഷയിക്കാന്‍ കാരണമായി.

1960ന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തില്‍ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം മുന്‍പുണ്ടായിരുന്നതിന്റെ 10 ശതമാനത്തിന് താഴെയായി ചുരുങ്ങി. 2008ലെ കണക്കുകളനുസരിച്ച് അരാലിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.

അരാല്‍ തടാകം മത്സ്യബന്ധനത്തിനും പേരുകേട്ടതായിരുന്നു. ഉപ്പിന്റെ അംശം സമുദ്രത്തിലേത് പോലെയുണ്ടായിരുന്നതിനാല്‍ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍ തടാകം ചുരുങ്ങിയതിന്റെ ഫലമായി ജലത്തിലെ ലവണാംശം വര്‍ദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും ചെയ്തു. മത്സ്യബന്ധനം ജീവിതമാര്‍ഗ്ഗമാക്കിയിരുന്ന സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് അരാല്‍ പ്രദേശം ഉപേക്ഷിക്കേണ്ടിവന്നു. അതിനുപുറമെ തടാകം ചുരുങ്ങിയപ്പോള്‍ പ്രത്യക്ഷപ്പെട്ട ഉപ്പും മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തിരുന്നു.

ഇന്ന് പല പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ അരാല്‍ തടാകത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്തെന്നാലും അപ്രത്യക്ഷമായ അരാലിനെ പഴയ രൂപത്തില്‍ കൊണ്ടുവരാനാകുമോ എന്ന കാര്യത്തില്‍ ഇന്ന് യാ3296277

Aral-Seaതൊരുറപ്പും ഇല്ല.