ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കോടതി വിധി അംഗീകരിക്കുന്നു: ഡിജിപി ടി പി സെന്‍കുമാര്‍

single-img
16 September 2015

T_p_senkumarഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. പൊലീസോ മോട്ടോര്‍വാഹനവകുപ്പോ നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വമേഥയാ ഹെല്‍മറ്റ് വയ്ക്കാന്‍ തയ്യാറാകണമെന്നും ഡിജിപി  പറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഇന്ന് ആയിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് .