കല്‍ബുര്‍ഗിയുടെ മരണത്തില്‍ ശ്രീരാമസേനക്ക് ബന്ധമില്ലെന്ന് പ്രമോദ് മുത്തലിഖ്

single-img
16 September 2015

pramod muthalikബാംഗ്ലൂരില്‍ ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പ്രശസ്ത കന്നട എഴുത്തുകാരന്‍ ഡോക്ടര്‍ എം എ കല്‍ബുര്‍ഗിയുടെ മരണത്തില്‍ തനിക്കോ തന്റെ സംഘടയ്ക്കോ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്.

അത്തരത്തിലുള്ള ഒരു ധാരണ പൊതുവെ ഉണ്ടായിട്ടുണ്ട്… എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല… മുത്തലിഖ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നു അന്വേഷണത്തോട് എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുമെന്നു അദ്ദേഹം പറയുന്നു.

കല്‍ബര്‍ഗിയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടിലാണ്. കല്‍ബര്‍‌ഗിയുടെ ഘാതകരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.