‘മന്‍ കി ബാത്’ നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്;വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
16 September 2015

modi_mannkibaat_address_air_650പ്രധാനമന്ത്രിയുടെ  പ്രതിവാര റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്’ പരിപാടി നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്.  ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി  കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ‘മന്‍ കി ബാത്’ പരിപാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

എന്നാല്‍ മന്‍കിബാത്ത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും പുതിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മാത്രം നിയന്ത്രണം മതിയെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാസം 12നാണ് അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമാവുക.

ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 8 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 8നാണ് വോട്ടെണ്ണല്‍.ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി ബി ജെ പി അധികാരത്തിലേറിയ ശേഷം ആരംഭിച്ച റേഡിയോ പരിപാടിയാണ് ‘മന്‍ കി ബാത്’.