സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

single-img
15 September 2015

images (1)ഒരാഴ്ചയായി തുടരുന്ന സമരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കുന്നതെന്ന്‌ കെജിഎംഒഎ അറിയിച്ചു. അതേസമയം കൂട്ട അവധിയെടുത്ത് സമരം ചെയ്ത ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

 

നൈറ്റ്‌ ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്‌ത്രീയമായി മെഡിക്കല്‍ കോളേജുകളാക്കുന്നത്‌ അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്‌ഥാപിക്കുക, പ്രൈവറ്റ്‌ പ്രാക്‌ടീസ്‌ ചട്ടങ്ങള്‍ പരിഷ്‌കരിക്കുക, സമയബന്ധിത സ്‌ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ഡോക്‌ടര്‍മാരുടെ സമരം നടത്തിവന്നത്‌. നേരത്തെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൂടുതല്‍ ഡോക്‌ടര്‍മാര്‍ അവധിയില്‍ പ്രവേശിച്ചത്‌ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയിരുന്നു.