ജര്‍മ്മനിയിലെ ബോണ്‍ നഗരത്തെ ഇനി ഈ മലയാളി നയിക്കും

single-img
15 September 2015

Ashok Alexander Sreedharan

ജര്‍മ്മനിയുടെ ചരിത്രത്തിലെ ഭരണചസാന്നിദ്ധ്യത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം. മലയാളി വംശജനായ അശോക് അലക്‌സാണ്ടര്‍ ജര്‍മനിയിലെ ബോണ്‍ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

ശജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയായിരുന്നു 49കാരന്‍ അശോക് ശ്രീധരന്‍. 21 വര്‍ഷത്തെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ കുത്തക തകര്‍ത്താണ് അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

അശോകിന്റെ പിതാവ് ജര്‍മനിയിലേക്ക് കുടിയേറിയ മലയാളിയും മാതാവ് ജര്‍മന്‍ സ്വദേശിനിയുമാണ്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നഗരത്തിലെ 2,45,000 വോട്ടര്‍മാരില്‍ 45ശതമാനം പേരാണ് വോട്ടുചെയ്തത്. ഇതില്‍ 50.06 ശതമാനം വോട്ട് അശോകിന് ലഭിച്ചതേമാടെയാണ് ഭാരണസാരഥ്യം കൈവന്നത്.