പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് തെന്ന കയറിപ്പിടിച്ചിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ പെണ്‍കുട്ടി പിറകേ ഓടി ചവിട്ടി വീഴ്ത്തി

single-img
15 September 2015

1322647635205

പട്ടാപ്പകല്‍ കോളജില്‍ നിന്നും വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ നടുറോഡില്‍വച്ചു കയറിപ്പിടിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പെണ്‍കുട്ടി പിന്നാലെയോടി ചവിട്ടിവീഴ്ത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് മെയിന്‍ റോഡിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

കീരിയാട് സ്വദേശിനിയായ പെണ്‍കുട്ടി സഹോദരനോടൊപ്പം നടന്നുപോകവേയാണ് യുവാവ് ആക്രമിച്ചത്. എന്നിട്ട് തിരിഞ്ഞോടാന്‍ ശ്രമിച്ച യുവാവിന്റെ പിന്നാലെയോടിയ പെണ്‍കുട്ടി ഇയാളെ ചവിട്ടിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തി യുവാവിനെ മര്‍ദ്ദിച്ചു.

ആലക്കോട് പരപ്പ ക്രഷറിനു സമീപത്തെ അരുമറ്റംവയല്‍ അരുണ്‍ ആന്റണി (24)യാണു പിടിയിലായത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ നിന്നും പോലീസാണു ഇയാളെ രക്ഷിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ മദ്യപിച്ചിരുന്നതായയും കഴിഞ്ഞവര്‍ഷം ഏപ്രില്‍ അഞ്ചിനു സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ആക്രമിച്ച വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അക്രമിക്കെതിരെ കേസെടുക്കേണെ്ടന്നു പറഞ്ഞെങ്കിലും പെണ്‍കുട്ടി മകശദടുക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.