മോദിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ കഴിയും; അതിന് വേണ്ട മരുന്ന് മാത്രം നിര്‍ദേശിക്കാന്‍ അറിയില്ല- ശശി തരൂര്‍

single-img
15 September 2015

sasi_tharoorജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ കഴിവുണ്ടെങ്കിലും അതിന് വേണ്ട മരുന്ന് മാത്രം നിര്‍ദേശിക്കാന്‍ അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്താണ് താന്‍ പറയുന്നതെന്നോ അതുമായി എന്താണ് ബന്ധമെന്നോ പ്രധാനമന്ത്രിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വലിയ അന്തരത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രയോഗം.

‘മനസ്സില്‍ പതിയുന്ന പ്രസംഗമാണ് മോദിയുടേത്, യഥാര്‍ഥ വസ്തുത എന്താണ്. മികച്ച ആശയങ്ങളാണ് മോദി പറയുന്നത്. പക്ഷേ അതിന് വേണ്ട പരിഗണന പിന്നീട് നല്‍കാറില്ല. മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഡോക്ടര്‍ക്ക് അതിന് ഉതകുന്ന മരുന്നുകുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനമെന്നും’ തരൂര്‍ ചോദിച്ചു.