തൊണ്ണൂറുവയസ്സുള്ള അന്ധയായ മാതാവിനെ തൊഴുത്തില്‍ തള്ളിയ കേസില്‍ മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ജസ്റ്റീസിന്റെ ഉത്തരവ്

single-img
14 September 2015

Kunjamma

കൊട്ടാരക്കര പാലയ്ക്കല്‍ തറയ്ക്കല്‍ കുഞ്ഞമ്മയ്ക്ക് 90 വയസ്സായി. എട്ട് മക്കളുണ്ട്. മാസാമാസം കശുവണ്ടി തൊഴിലാളി പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും കുഞ്ഞമ്മയുടെ പേരില്‍ കിട്ടുന്നുമുണ്ട്. എന്നാല്‍ ഇന്ന് പ്രായധിക്ക്യത്താല്‍ അന്ധയായി മാറിയ കുഞ്ഞമ്മയുടെ കിടപ്പ് തൊഴുത്തിലാണ്. എട്ടുമക്കളുണ്ടായിട്ടും ഒരമ്മയ്ക്ക് വന്നുചേര്‍ന്ന ദുരോഗം ശ്രദ്ധയില്‍പ്പെട്ട ജസ്റ്റീസ് അമ്മയെ തൊഴുത്തില്‍ തള്ളിയ മക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍പേദ്ദശിച്ചിരിക്കുകയാണ്.

വെറും തറയില്‍ തുണിപോലുമില്ലാതെ കിടക്കുന്ന കുഞ്ഞമ്മ നിലത്തുതന്നെയാണ് പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കുന്നത്. ഇക്കാര്യം ഒരു സ്വകാര്യ ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. രണ്ട് പെണ്‍മക്കള്‍ തൊട്ടുത്ത് തന്നെ താമസിക്കുമ്പോഴായിരുന്നു കുഞ്ഞമ്മയ്ക്ക് ഈ ഗതികേടുണ്ടായത്.

വാര്‍ത്തകളെ തുടര്‍ന്ന് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ് എട്ട് മക്കള്‍ക്കും മരുമക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് പുത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.