മാല്‍കം ടേണ്‍ബുൾ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി

single-img
14 September 2015

tony-abbott-malcolm-turnbull_650x400_61442232968ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്ളിനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ടോണി ആബട്ടിനെ പരാജയപ്പെടുത്തിയതോടെയാണ് മാല്‍കം ടേണ്‍ബുള്‍ പുതിയ പദവിയിലെത്തിയത്.പ്രധാനമന്ത്രിയായ ടോണി അബട്ടിനെതിരെയുള്ള മത്സരത്തില്‍ 44നെതിരെ 54 വോട്ടുകള്‍ക്കാണ് ഓസ്‌ട്രേലിയയുടെ 29ാമത് പ്രധാനമന്ത്രിയായി ടേണ്‍ബുള്ളിനെ തിരഞ്ഞെടുത്തത്. എട്ട് വര്‍ഷത്തിനിടയില്‍ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഓസ്‌ട്രേലിയയില്‍ സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. ഏറ്റവും കുറച്ച് കാലം മാത്രം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ശേഷമാണ് ആബട്ട് പടിയിറങ്ങുന്നത്.