ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി

single-img
14 September 2015

download (1)ഡൽഹിയിൽ   മെട്രോ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. പട്ടേൽ നഗർ സ്റ്റേഷനിൽ 7.30ഓടെയാണ് സന്ദേശമെത്തിയത്.തു‌ടർന്ന് തിരക്കേറിയ ദ്വാരക -നോയ്ഡ/വൈശാലി റൂട്ടിനുള്ള ബ്ലൂ ലൈനിന്റെ ഇരു കവാടങ്ങളും അടച്ചിട്ടു. പൊലീസും സി.ഐ.എസ്.എഫും സംയുക്ത തിരച്ചിൽ നടത്തിയെങ്കിലും അപകടകരമായി ഒന്നും കണ്ടെത്തിയില്ല. ദരിയാഗംജ് മേഖലയിൽ നിന്നുള്ള വിളിയുടെ ഉറവിടത്തെ കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.