ഇസ്ലാമിക കോണ്‍ഫറന്‍സിനിടെ മേല്‍വസ്ത്രം ധരിക്കാതെ യുവതികളുടെ പ്രതിഷേധം

single-img
14 September 2015

toplessപാരീസ്‌: ഇസ്ലാമിക കോണ്‍ഫറന്‍സിനിടെ ടോപ്പ്‌ലെസ്‌ യുവതികളുടെ പ്രതിഷേധം. ഭര്‍ത്താവിന്‌ ഭാര്യയെ മര്‍ദ്ദിക്കാന്‍ അവകാശമുണ്ടോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ്‌ മേല്‍ വസ്‌ത്രമില്ലാതെ ഒരു സംഘം ഫെമിനിസ്‌റ്റുകള്‍ പ്രതിഷേധിച്ചത്‌. വടക്ക്‌ പടിഞ്ഞാറന്‍ പാരീസിലെ പോണ്‍ടോയില്‍ നടന്ന സമ്മേളനത്തിനിടെയാണ്‌ സംഭവം

മുസ്ലീം മതപണ്ഡിതന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിയിലേക്ക്‌ ഇരച്ചു കയറിയ യുവതികള്‍ മൈക്രോഫോണ്‍ പിടിച്ചെടുക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തു.  ആദ്യം ഒന്ന്‌ അമ്പരന്നെങ്കിലും ഉടന്‍ സംഘാടകര്‍ ഇടപെട്ട്‌ പ്രതിഷേധക്കാരെ തടഞ്ഞു.