അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് അവധി നല്‍കിയ ഒഡീഷ സ്‌കൂളിനെതിരെ അന്വേഷണം

single-img
14 September 2015

INDIA-POLITICS-OPPOSITION-PRESIDENTബാലസോര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ അവധി നല്‍കിയ ഒഡീഷ സ്‌കൂളിനെതിരെ അന്വേഷണം. ബാലസോര്‍ ജില്ലാ ഭരണകൂടമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അനുശോചന സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ചയാണ്  യുജിഎംഇ സ്‌കൂളില്‍ വാജ്‌പേയിയുടെ പേരില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചത്. വാജ്‌പേയി അന്തരിച്ചു എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കമലാകാന്ത ദാസാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചതും യോഗം വിളിച്ചു കൂട്ടിയിരുന്നു.

ശനിയാഴ്ച  ഔദ്യോഗിക മീറ്റിംഗിനിടെ വ്യാജവാര്‍ത്ത കേട്ട കമലാകാന്ത ദാസ് സ്‌കൂളിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. സ്‌കൂള്‍ കമ്മറ്റിയംഗങ്ങളും ചില ഗ്രാമീണരും ഇതിനെ ചോദ്യം ചെയ്‌തെങ്കിലും മറുപടി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ സംഭവം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.