വടക്കന്‍ വസീരിസ്താനില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

single-img
14 September 2015

pakistan-armyഇസ്‌ലാമാബാദ്: വടക്കന്‍ വസീരിസ്താനില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തികടുത്ത് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള ഷവാല്‍ മേഖലയിലെ  ഏഴ് ഒളിസങ്കേതങ്ങളിലായിരുന്നു ആക്രമണം.

തെഹ്‌രിക് ഇ താലിബാന്‍, ലഷ്‌കര്‍ ഇ ഇസ്‌ലാം തീവ്രവാദികള്‍ക്കെതിരെയാണ് പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാകിസ്താന്‍ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ സര്‍ബ് ഇ അസബിന്റെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ ആക്രമണം.