കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം സത്യഭാമ അന്തരിച്ചു

single-img
13 September 2015

sathyaപാലം: കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലും പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയുമായ കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ നൃത്തനാട്യപുരസ്‌കാരം ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ലില്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു

മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കും.