ബി.ജെ.പി നേതാക്കള്‍ നാട്ടില്‍ കാലുകുത്തരുതെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം ഗ്രാമങ്ങളില്‍ ബോര്‍ഡുവെച്ചു

single-img
12 September 2015

patel protest

ഗുജറാത്തിലെ പട്ടേല്‍ സമുദായം ഒബിസി സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ബി.ജെ.പി നേതാക്കള്‍ നാട്ടില്‍ കാലുകുത്തരുതെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം ഗ്രാമങ്ങളില്‍ ബോര്‍ഡുവെച്ചു. ബിജെപി നേതാക്കളുടെ പരിപാടികളിലും ഗ്രാമവാസികളുടെ വന്‍ പ്രതിഷേധമുണ്ടായി. ബിജെപി നേതാക്കള്‍ സംസാരിക്കുന്ന വേദികളില്‍ പാത്രങ്ങളും സ്പൂണുകളുമായെത്തി പരിപാടികളില്‍ നേതാക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ സ്ത്രീകള്‍ പാത്രത്തില്‍ സ്പൂണുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയത്താണ് പുതിയ പ്രതിഷേധം അരങ്ങുതകര്‍ക്കുന്നത്.

ഗുജറാത്ത് ആഭ്യന്തരമന്ത്രി രജനി പട്ടേലിശന സ്ത്രീകള്‍ ഈ വിധത്തില്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ച് പോലീസ് സംരക്ഷണത്തിലാണ് മന്ത്രി സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പുരുഷോത്തം രൂപാലയും സ്ത്രീ പ്രക്ഷോഭകരുടെ പ്രതിഷേധത്തില്‍ പരിപാടി ഉപേക്ഷിച്ച് പോയി. മന്ത്രിയായ രമണ്‍ ലാല്‍ വോറയുടെ സബര്‍കാന്ത ജില്ലയില്‍ നടന്ന മന്തിയുടെ പരിപാടി പട്ടേല്‍ പ്രക്ഷോഭകര്‍ ബഹിഷ്‌കരിച്ചു. സംവരണാനുകൂല്യമെന്ന ആവശ്യം സാധ്യമാക്കാതെ ഒരൊറ്റ നേതാക്കളും ഗ്രാമങ്ങളില്‍ കാല് കുത്തരുതെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.