സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പം; പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

single-img
12 September 2015

KODIYERI_BALAKRISHNANമൂന്നാര്‍: സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്നും പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

കോടിയേരിക്കൊപ്പം എത്തിയ പി.കെ ശ്രീമതിയെ സമരപ്പന്തലില്‍ ഇരിക്കാന്‍  അനുവദിക്കാത്തത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ബോണസും, ശമ്പളവര്‍ധനയും ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെത്തുടര്‍ന്ന് ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചു.