‘തന്റെ നേര്‍ക്ക് ചിലര്‍ പാഞ്ഞുവരുന്നതു കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ തെറ്റ് സംഭവിച്ചു’, അഭയാര്‍ഥികളെ കാല്‍തട്ടി വീഴ്ത്തിയ മാധ്യമപ്രവര്‍ത്തക മാപ്പു പറഞ്ഞു

single-img
12 September 2015

Cruelബുഡാപെസ്റ്റ്: അഭയാര്‍ഥികളെ കാല്‍തട്ടി വീഴ്ത്തിയ ഹംഗറിക്കാരിയായ മാധ്യമപ്രവര്‍ത്തക പെട്രാ ലാസിയോ മാപ്പു പറഞ്ഞു. തന്റെ നേര്‍ക്ക് ചിലര്‍ പാഞ്ഞുവരുന്നതു കണ്ടപ്പോള്‍ പരിഭ്രാന്തയായെന്നും അതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നുമാണ് അവരുടെ വിശദീകരണം.

കൊച്ചുകുട്ടിയുമായി വന്ന മുന്‍ സിറിയന്‍ സോക്കര്‍ കോച്ചിനെ കാല്‍തട്ടി വീഴ്ത്തുകയും ഓടിപ്പോകുന്ന മറ്റൊരു കുട്ടിയെ തൊഴിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലാസിയോയുടെ പേരില്‍ പോലീസ് കേസെടുത്തു. ടിവി കമ്പനിയിലെ ജോലിയും അവര്‍ക്കു നഷ്ടമായി.

പരിഭ്രാന്തിക്കിടയില്‍ തെറ്റായ തീരുമാനമെടുത്തുവെന്നതു മാത്രമാണു താന്‍ ചെയ്ത തെറ്റെന്നും താന്‍ ഹൃദയമില്ലാത്തവളല്ലെന്നും ലാസിയോ  പറഞ്ഞു.