മുസ്‍ലിം സുഹൃത്തുക്കള്‍ക്കായി സിഖുകാരന്‍ പള്ളി നിര്‍മ്മിച്ചു നല്‍കി; 1947 ലെ കലാപത്തില്‍ തകര്‍ക്കപ്പെട്ട പള്ളി അതേ സ്ഥലത്താണ് നിര്‍മ്മിച്ചത്

single-img
12 September 2015

mosqueപ്രാര്‍ത്ഥനയ്ക്കായി മറ്റു പോംവഴിയില്ലാത്ത മുസ്‍ലിം സുഹൃത്തുക്കള്‍ക്കായി സിഖുകാരന്‍ പള്ളി നിര്‍മ്മിച്ചു നല്‍കി. പുതിയതായി നിര്‍മ്മിച്ച പള്ളിക്ക് മുന്നില്‍ പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളുടെ ഫോട്ടോ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നു.

പഞ്ചാബിലെ സരവ്പൂര്‍ സ്വദേശിയായ ജോഗാ സിംഗാണ് തന്റെ മുസ്‍‌ലിം സുഹൃത്തുക്കള്‍ പ്രാര്‍ത്ഥനയ്ക്കായി 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നുവെന്ന് മനസ്സിലാക്കി പള്ളി നിര്‍മ്മിച്ചു നല്‍കിയത്. പ്രദേശത്തെ പള്ളി 1947 ലെ കലാപത്തിലാണ്   തകര്‍ക്കപ്പെട്ടത്. അതേ സ്ഥാനത്താണ് ഇപ്പോള്‍ പുതിയ പള്ളി ഉയര്‍ന്നിരിക്കുന്നത്.

ഇത്തരത്തിലൊരു പുണ്യപ്രവര്‍ത്തിക്ക് ജോഗാ സിംഗ് തയ്യാറായതുകൊണ്ടുമാത്രമാണ് തങ്ങള്‍ക്ക് ഗ്രാമത്തില്‍ ഒരു പള്ളി ലഭിച്ചതെന്ന്‍ അദ്ദേഹത്തിന്റെ ആത്മമിത്രം മുഹമ്മദ് ജമീല്‍ പറഞ്ഞു.

300 സിഖ് കുടുംബങ്ങളിലെയും 11 മുസ്‍ലിം കുടുംബങ്ങളിലെയും എല്ലാ പുരുഷന്മാരും ചേര്‍ന്നാണ് പള്ളി നിര്‍മ്മാണത്തില്‍ പങ്കാളികളായത്. സിഖ് ഭൂരിപക്ഷപ്രദേശമായതില്‍ പ്രദേശത്ത് ഗുരുദ്വാരകള്‍ക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ ജുമുഅഃ നമസ്കാരത്തിനായാലും പെരുന്നാള്‍ നമസ്കാരത്തിനായാലും ഈ 11 മുസ്‍ലിം കുടുംബങ്ങളും 10 കിലോമീറ്റര്‍ യാത്രചെയ്യണമായിരുന്നു.

അതുകണ്ടപ്പോള്‍ അവര്‍ക്കൊരു പള്ളി ആവശ്യമുണ്ടെന്ന് തനിക്ക് മനസ്സില്‍ തോന്നിയെന്ന് പറയുന്നു  ജോഗാ സിംഗ്. ജോഗയുടെ സഹോദരന്‍ സജ്ജാന്‍ സിംഗ് ഗുമാന്‍ ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനാണ്. അദ്ദേഹമാണ് പള്ളി നിര്‍മ്മാണത്തിനാവശ്യമായ പണം അയച്ചു നല്‍കിയത്.

[mom_video type=”youtube” id=”zVSCB5mYJi4″]