മക്കയിലെ ​ക്രെ​​​യിൻ അപകടം; മരണപ്പെട്ടവരുടെ കൂട്ടത്തില്‍ 2 മലയാളികള്‍;15 ഇന്ത്യാക്കാർക്ക് പരിക്ക്

single-img
12 September 2015

Mecca crane crash instagram_0_0_0_0_0മക്ക:  മ​സ്ജി​ദുൽ​ ​ഹ​റ​മിൽ​ ​ക്രെ​​​യിൻ​​​ ​​​ത​​​ക​​​‌ർ​​​ന്ന് ​​​വീ​​​ണ് മരിച്ചവരിൽ രണ്ട് മലയാളികളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 15 ഇന്ത്യാക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വ​കാ​ര്യ​ ​ഹ​ജ്ജ് ​സം​ഘ​ത്തി​നൊ​പ്പം​ ​പോ​യ​ ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​യാ​യ​ ​മു​ഹ്‌​മി​ന​യാ​ണ് ​​മ​രി​ച്ച​ ഒരാൾ. രണ്ടാമത്തെ ആളുടെ പേര് വിവരം ലഭ്യമായിട്ടില്ല.

ഹ​റ​മി​ലെ​ ​ബാ​ബു​ ​സ​ഫാ,​ ​ബാ​ബു​ ​ഉം​റ​ ​എ​ന്നി​വ​യ്ക്കി​ട​യി​ലെ​ ​പ്ര​ദേ​ശ​ത്ത് വെള്ളിയാഴ്ച ​​പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം​​​ ​​​വൈ​​​കി​​​ട്ട് 5.30​​​ ​​​ഓ​​​ടെ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​അ​​​പ​​​ക​​​ടം. അതിനിടെ അപകടത്തിലെ മരണ സംഖ്യ 107 ആയി ഉയർന്നു. ​ ​​മ​സ്ജി​ദുൽ​ ​ഹ​റ​മി​​​നു​​​ ​​​മു​​​ക​​​ളിൽ​ ​​​വി​​​ക​​​സ​​​ന​​​ ​​​ജോ​​​ലി​​​കൾ​​​ക്കാ​​​യി​​​ ​​​ഉ​​​യർ​​​ത്തി​​​യി​​​രു​​​ന്ന​​​ ​​​ര​​​ണ്ടു​​​ ​​​കൂ​​​റ്റൻ​​​ ​​​ക്രെ​​​യി​​​നു​​​കൾ​​​ ​​​ത​​​കർ​​​ന്നു​​​ ​​​വീ​​​ണാ​​​ണ് ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.​​​

ഹജ്ജ് നിര്‍വ്വഹിച്ചു കൊണ്ടിരുന്ന​​​ ​​​തീർ​​​ത്ഥാ​​​ട​​​കർ​​​ക്ക് ​​​ ​മു​​​ക​​​ളി​​​ലേ​​​ക്ക് ​​​ക്രെ​​​യിൻ​​​ ​​​പൊ​​​ട്ടി​​​ ​​​വീ​​​ഴു​ക​യാ​യി​രു​ന്നു. ഇ​​​ന്ന​​​ലെ​​​ ​​​വൈ​​​കി​​​ട്ടു​​​ണ്ടാ​​​യ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​റ്റി​​​ലാ​​​ണ് ​​​ക്രെ​​​യിൻ​​​ ​​​ത​​​കർ​​​ന്നു​​​ ​​​വീ​​​ണ​​​ത്.​​​ ​​​മ​​​ഴ​​​യും​​​ ​​​കാ​​​റ്റും​​​ ഇപ്പോഴും ​​​ശ​​​ക്ത​​​മാ​​​യി​​​ ​​​തു​​​ട​​​രു​​​ക​​​യാ​​ണെന്നാണ് സൗദിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.