ഇനി ഫേസ്ബുക്കിലൂടെ ഷോപ്പിംഗ് നടത്താം

single-img
12 September 2015

facebook-commerceഫേസ്ബുക്കിലൂടെ ഷോപ്പിംഗ് സാധ്യതകകള്‍ തുറക്കുന്നു. ഉപഭോക്താക്കളെ പെട്ടെന്ന് ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് ഒരുങ്ങി കഴിഞ്ഞു. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഫീച്ചറുകള്‍ കൂടി ഫേസ്ബുക്കില്‍ എത്തുന്നതോടെ ഫോണിലൂടെ തന്നെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താന്‍ സാധിക്കും.

‘കോള്‍ ടു ആക്ഷന്‍’ ബട്ടണുകള്‍ ചില പേജുകളില്‍ ഫേസ്ബുക്ക് പരീക്ഷിച്ചു തുടങ്ങി. ചില പേജുകള്‍ അവരുടെ യഥാര്‍ത്ഥ വെബ്‌സൈറ്റിലേക്ക് തിരിച്ചു വിടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുന്നതോടെ നേരിട്ട് ഷോപ്പിംഗിലേക്ക് ഉപഭോക്താക്കള്‍ക്ക് കടക്കാന്‍ സാധിക്കും.