മൺമറഞ്ഞുപോയ ചില ജന്തുജാലങ്ങൾ

single-img
11 September 2015

എത്ര കേട്ടാലും അറിഞ്ഞാലും മതിവരാത്തതും കൗതുകമുണർത്തുന്നതുമാണ് ജന്തുലോകത്തെ വിശേഷങ്ങൾ. എത്രയെത്ര ജീവികളാണ് ഭൂമിയിൽ ഇപ്പോഴുള്ളത്, എത്രയോ ജന്തുക്കൾ ഇവിടെനിന്നും അപ്രത്യക്ഷമായിരിക്കുന്നു. മനുഷ്യന്റെ ഉത്ഭവത്തിന് മുൻപ്തന്നെ മറ്റു ജന്തുവർഗ്ഗക്കാർ ഭൂമിയിൽ ജീവിച്ചിരുന്നു എന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. പണ്ട്കാലങ്ങളിൽ ഭൂമിയിലുണ്ടായിരുന്ന പല ജീവികളും ഇന്ന് നശിച്ചിരിക്കുന്നു. പ്രകൃതിദത്തമായ വ്യതിയാനങ്ങൾ കാരണവും മനുഷ്യന്റെ കടന്നുകയറ്റം മൂലവും നിരവധി ജീവജാലകങ്ങൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഇവിടെ നിന്നും മൺമറഞ്ഞുപോയ നമ്മൾ കണ്ടിട്ടുകൂടിയില്ലാത്ത ചില ജീവികളെ ഒന്നു പരിചയപ്പെടാം.

 ടൈറാനോസോറസ്സ് റെക്സ്, ടി-റെക്സ്
T-REXArtist – Charles R. Knight (1874-1953)
ജുറാസിക് പാർക്ക് സിനിമകളിലൂടെ നമുക്കേവർക്കും സുപരിചിതനാണ് മാംസഭോജിയായ ഈ ഭിമൻ ഗൗളി. 65 മില്ല്യൺ വർഷങ്ങൾക്ക് മുൻപേ പൂർണ്ണമായും വംശനാശം സംഭവിച്ച ജന്തുവർഗ്ഗമാണിവ. പല്ലിവർഗ്ഗത്തില്പെട്ട ടി-റെക്സ് ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാംസഭുക്കാണ്. 42 അടിവരെ (തല മുതൽ വാൽ വരെ) നീളം വക്കാറുള്ള ഇവയുടെ ഭൂമിയിൽ നിന്നും വയർവരെയുള്ള അകലം 13 അടിയിലേറെയായിരുന്നു. അപ്പോൾതന്നെ ഇവയുടെ ഭീമാകാരത്വം നമുക്ക് ഊഹിക്കാവുന്നതാണ്.

ഇരയെ പെട്ടന്ന് കൊല്ലുന്നതിനായി ടി-റെക്സിന്റെ ഉമിനീരിൽ നിന്നും വിഷാംശമുള്ള ദ്രാവകം ഉത്പാദിപ്പിക്കുമായിരുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.

 ഡൊഡൊ

dodo
പെൻഗ്വിനുകളെ പോലെ പറക്കാൻ കഴിയാത്ത പറവകളായിരുന്നു ഡൊഡൊകൾ. ഇപ്പോൾ ഭൂമിയിലുള്ള താറാവുകളുമായി രൂപസാദൃശ്യമുള്ളവരാണിവർ. ‘ഡൊഡൊ’ എന്ന പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് അങ്ങനെ പേരുവന്നത്. മുന്ന് അടിവരെ പൊക്കവും ഏകദേശം 20 കിലോ ഭാരവുമുണ്ടായിരുന്ന ഡൊഡൊകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപുകളിൽ പതിനാറാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്.

ഔറൊക്കുകൾ
AUROCHS
ഇപ്പോൾ ഭൂമിയിൽ കാണപ്പെടുന്ന കന്ന്കാലികളുടെ മുൻഗാമിയാണ് ഔറോക്ക്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ ഔറൊക്കുകൾ പ്രപഞ്ചത്തിൽ നിന്നും വിടപറഞ്ഞിരുന്നു. ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക തുടങ്ങിയ ഭൂകണ്ടങ്ങളിൽ ജീവിച്ചിരുന്ന കാട്ടുപോത്തുകൾക്ക് സമാനമായ ജീവികളായിരുന്നു ഇവ. ഇന്ന് കാണപ്പെടുന്ന കന്ന്കാലികളെക്കാൾ വളരെയധികം ഭീമാകാരനായിരുന്നു ഔറൊക്കുകൾ. 1000 കിലോയിലധികം ഭാരവും ഏഴ് അടിയോളം തോളുയരവും ഉണ്ടായിരുന്നു ഇവയ്ക്ക്.

 ഐറിഷ് എൽക്
IRISH-ELK
മാൻ വർഗ്ഗത്തിലെ ഭീമനായിരുന്നു ഐറിഷ് എൽക്. 7700 വർഷങ്ങൾക്ക് മുൻപ് ഇവർ ഭൂമിയിൽ ജീവിച്ചിരുന്നതായി കരുതുന്നു. അയർലൻഡിലെ പല ഭാഗങ്ങളിൽ നിന്നും ഇവയുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.

 ടാസ്മാനിയൻ കടുവ
TASMANIAN-DEVIL
പട്ടിയുടെ മുഖമുള്ള  മാർസൂപിയൽ മൃഗമായിരുന്നു ടാസ്മാനിയൻ കടുവ. മാർസൂപിയൽ എന്നാൽ സഞ്ചിമൃഗമെന്നാണ് അര്‍ത്ഥം. അതായത് കുഞ്ഞുങ്ങളെ ശരീരത്തിലുള്ള സഞ്ചികളിൽ സുസ്രൂക്ഷിക്കുന്ന മൃഗങ്ങൾ(കംഗാരുവിനെപൊലെ). സഞ്ചിമൃഗങ്ങളിലെ ഏറ്റവും വലിയ മാംസഭുക്കായിരുന്നു ഇവർ. കടുവയുടെ പോലെ ശരീരഭാഗങ്ങളിൽ വരകൾ ഉള്ളതുകൊണ്ടാണ് ഇവയെ ടാസ്മാനിയൻ കടുവ എന്ന് വിളിക്കുന്നത്. ഓസ്ട്രേലിയൻ ഭൂഖണ്ടത്തിലുടനീളം ഇവ സുലഭമായി കണ്ടിരുന്നു. അമിതമായി വേട്ടയാടിയതിന്റെ ഫലമായി ഇരുപതാംനൂറ്റാണ്ടിൽ തന്നെ ഇവർ നശിച്ചിരുന്നു. ഓസ്ട്രേലിയടെ പലഭാഗങ്ങളിലും ഇവയെ ഇപ്പോഴും കാണുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും തെളിയക്കപെട്ടിട്ടില്ല.

 ഗ്രേറ്റ് ഓക്ക്
GREAT-AUKS
ഗ്രേറ്റ് ഓക്ക്, പെൻഗ്വിന്‍ വർഗ്ഗത്തിൽ പെട്ടിരുന്ന പറക്കാൻ കഴിവില്ലാത്ത വലിയ പക്ഷികൾ. യൂറോപ്പിലെ പ്രധാന സാന്നിധ്യമായിരുന്ന ഇവർ 19ആം നൂറ്റാണ്ടിന്റെ മധ്യേ വംശനാശം സംഭവിച്ചു എന്നാണ് കരുതുന്നത്. ഭക്ഷണാവിശ്യത്തിനായും മറ്റും കൂടുതലായി വേട്ടയാടിയതാണ് ഇവ നശിക്കനുള്ള കാരണം. കൂടാതെ സമുദ്രതീരങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർ ചിതകത്തിക്കുന്നതിനായി ഇവയുടെ എല്ലുകളും തോലുകളും മറ്റും ഉപയോഗിച്ചിരുന്നു.

ക്വാഗ്ഗ
QUAGGA
സീബ്രാ കുടുംബത്തിലെ പ്രത്യേക വാർഗ്ഗത്തില്പെട്ട അംഗങ്ങളായിരുന്നു ക്വാഗ്ഗകൾ. മനുഷ്യന്റെ വേട്ടയാടലുകൾ തന്നെയാണ് ഇവയെയും ഭൂമിയിൽ നിന്ന് നീക്കം ചെയ്തത്. 1883ൽ ആംസ്റ്റർഡാമിലെ  മൃഗശാലയിൽ വെച്ച് അവസാന ക്വാഗ്ഗയും ഭൂമിയിൽനിന്ന് വിടപറഞ്ഞു.

ഇത്തരത്തിൽ എത്രയോ ജീവികളാണ് ഭൂമിയിൽ നിന്ന് ഇല്ലാതായിരിക്കുന്നത്. ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന അനവധി ജീവജാലകങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. മറ്റു ജീവികളെ ഉന്മൂലനം ചെയ്തുകൊണ്ട് ഭൂമിയിൽ പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യരുടെ ശ്രമമാണ് ഇതിനെല്ലാം കാരണം. നാം ഒന്നു മനസ്സിലാക്കേണ്ടാതുണ്ട് ഇവയുണ്ടെങ്കിൽ മാത്രമേ നമ്മുക്കും ഭൂമിയിൽ നിലനിൽപ്പ് സാധ്യമാകുകയുള്ളൂ.