പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് ചേക്കേറിയവര്‍ പാര്‍ട്ടി വിടുന്നു

single-img
11 September 2015

BJPകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് ചേക്കേറിയവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങി. ബിജെപി വിട്ട് നേതാക്കള്‍ തങ്ങളുടെ പഴയ പാര്‍ട്ടിയിലേക്ക് തന്നെയാണ് തിരിച്ച് പോകുന്നത്. നേതാക്കളുടെ കൊഴിഞ്ഞ്‌പോക്ക് ബംഗാളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാകുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍നേതാവും മന്ത്രിയുമായിരുന്ന മഞ്ജുള്‍ കൃഷ്ണ താക്കൂര്‍, ഫോര്‍വേഡ് ബ്ലോക്ക് മുന്‍ നേതാവ് അനിര്‍ബാന്‍ ചൗധരി, തൃണമൂലിന്റെ തന്നെ മുന്‍ നേതാവ് ഹൃദയഘോഷ് തുടങ്ങിയവരാണ് ഈയിടെ പാര്‍ട്ടി വിട്ടത്. കൂടുതല്‍ നേതാക്കള്‍ ബിജെപി വിടാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

മഞ്ജുള്‍ കൃഷ്ണ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ക്ഷമാപണം നടത്തിയിരുന്നു. മമതയ്ക്ക് അയച്ച കത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും  തിരുത്താന്‍ അവസരം നല്‍കണമെന്നും തൃണമൂലിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം   അറിയിച്ചു. അതേസയമം നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ചിന്തന്‍ ശിബിരത്തില്‍ മാത്രമേ പ്രതികരിക്കൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ അറിയിച്ചു.