യെമനിൽ വ്യോമാക്രമണത്തിൽ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

single-img
11 September 2015

2015-635775197266142704-614ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൗഡൈഡ തുറമുഖത്തെ സൈനികനീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. അൽ ഹുദെയ്ദ തുറമുഖത്ത് എണ്ണകടത്തികൊണ്ടു പോകുന്ന ബോട്ടുകൾക്കു നേരെയാണ് സേന ആക്രമണം നടത്തിയത്.

കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് സൂചന. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. ഇതിൽ 14 പേർ സുരക്ഷിതരാണ്. വിമതരുടെ മിസൈലാക്രമണത്തില്‍ സഖ്യസേനയുടെ 45 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം.20 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.