ബാബ രാംദേവിന്റെ മാഗി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ്‌ മന്ത്രി

single-img
11 September 2015

Ramdev-maggiഹരിദ്വാര്‍: ബാബ രാംദേവിന്റെ മാഗി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ്‌ മന്ത്രി പ്രസാദ്‌ നൈതാനി രംഗത്തുവന്നു. രാംദേവിന്റെ പതഞ്‌ജലി യോഗപീഠം പുറത്തിറക്കുന്ന മാഗിയാണ് വിപണിയിലെത്തും മുമ്പേ വിവാദത്തില്‍പ്പെട്ടത്.

രാംദേവ്‌ പുറത്തിറക്കുന്നത്‌ ഗുണനിലവാരമില്ലാത്ത ആഹാരസാധനമാണ്.  അതിനാല്‍ സര്‍ക്കാരിന്റെ പരിശോധന കഴിയുംവരെ കുട്ടികള്‍ അത്‌ ഉപയോഗിക്കരുത്‌ എന്നുമാണ്‌ മന്ത്രിയുടെ മുന്നറിയിപ്പ്‌.

എന്നാല്‍, മന്ത്രിയുടെ മുന്നറിയിപ്പ്‌ രാഷ്‌ട്രീയ പകപോക്കലാണെന്നാണ്‌ പതഞ്‌ജലി യോഗപീഠത്തിന്റെ മറുപടി. പതഞ്‌ജലിയുടെ പ്രതിച്‌ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുകയാണെന്നും യോഗപീഠത്തിന്റെ വക്‌താവ്‌ ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു.