കോളേജുകളിലെ ആഘോഷങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലിന്റെ അനുമതിയോടുകൂടി മാത്രം: ആഭ്യന്തരമന്ത്രി

single-img
10 September 2015

ramesh cസംസ്ഥാനത്തെ കോളേജുകളിലെ ആഘോഷങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഘോഷങ്ങള്‍ നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് അനുമതി വാങ്ങണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഒഫീസുകള്‍ കൊളേജ് സമയത്ത് മാത്രം പ്രവര്‍ത്തിക്കണം. കൊളേജ് ഹോസ്റ്റലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റി നിയോഗിക്കണം. ഹോസ്റ്റലിന്റെ തെറ്റായ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ നിയമപരമായ നടപടിക പൊലീസിന് സ്വീകരിക്കാം എന്നും മന്ത്രി പറഞ്ഞു.