2016 മാര്‍ച്ച് മാസത്തില്‍ 4 ജി അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍

single-img
10 September 2015

bsnl-logo2016 മാര്‍ച്ച് മാസത്തില്‍ 4 ജി അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ കുറക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
നിരക്കുകളില്‍ വ്യത്യാസമില്ലാതെ ഇന്റര്‍നെറ്റ് ഡേറ്റാ വേഗത സെക്കന്റില്‍ 2 എംപി പി എസ് ആക്കി ബിഎസ്എല്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു . ഒക്ടോബര്‍ ഒന്ന് മുതലാണ് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വേഗത ലഭ്യമാക്കി തുടങ്ങുക. 4 ജി ലഭ്യമാക്കുന്ന ഹോട്ട് സ്‌പോട്ട് ഡിവൈസുകള്‍ നിര്‍മ്മിക്കാനും ബി എസ് എന്‍ എല്ലിന് പദ്ധതിയുണ്ട്.