3ഡി ടച്ചുമായി പുതിയ ഐഫോണുകൾ എത്തി

single-img
10 September 2015

screen shot 2015-09-09 at 2.29.56 pmകാത്തിരിപ്പുകൾക്കും ഊഹാബോഹങ്ങൾക്കുമൊടുവിൽ ഐഫോണുകളുടെ പുതിയ പതിപ്പുകൾ ആപ്പിൾ പുറത്തിറക്കി. ഐഫോൺ 6, 6പ്ലസ് എന്നിവയുടെ പരിഷ്കരിച്ച മോഡലുകളാണ് ആപിൾ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 6എസ്, ഐഫോൺ 6എസ്പ്ലസ് എന്നാണ് പുതിയ മോഡലുകളുടെ പേരുകൾ. അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കൊയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ ആപ്പിൾ സി.ഇ.ഒ. ടിം കുക്കാണ് പുതിയ ഐഫോണുകൾ അവതരിപ്പിച്ചത്.

3ഡി ഫോഴ്സ് ടച്ച് എന്ന പുത്തൻ സാംങ്കേതികതയാണ് ആപ്പിൾ ഇവയിൽ പരീക്ഷിച്ചിരിക്കുന്നത്. സ്ക്രീനിൽ സ്പർശിക്കുന്നതിന്റെ മർദ്ദമനുസരിച്ച് ഓപറേഷനുകൾ വ്യത്യസ്തമാകുന്നു എന്നതാണ് 3ഡി ടച്ചിന്റെ സവിശേഷത. കൂടാതെ മുൻ 6 പ്ലസ് മോഡലുകൾക്ക് ഉണ്ടായിരുന്ന പോക്കറ്റിലിടുമ്പോൾ വളയുന്നു എന്ന പ്രശ്നം പരിഹരിച്ച് കൂടുതൽ ദൃഡതയാർന്ന അലൂമിനിയത്തിലാണ് 6എസ്പ്ലസ്സിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്.

4കെ വീഡിയൊ റെക്കോർഡിങ്ങിന് കഴിവുള്ള 12 മെഗാപിക്സൽ പിൻക്യാമറയും സെൽഫീ പ്രേമികളെ കണക്കിലെടുത്ത് 5 മെഗാപിക്സൽ മുൻക്യാമറയുമാണ് പുതിയ ഐഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയ്ക്കുപുറമെ റാം മെമ്മറിയിലും ആപ്പിൾ പരിഷ്കാരം വരുത്തിയിട്ടുണ്ടെന്നാണ് സൂചന. മുൻ ഐഫോണുകളിലുണ്ടായിരുന്ന 1ജിബി റാം മെമ്മറിയെ മാറ്റി കൂടുതൽ ശേഷിയുള്ള 2ജിബി റാം മെമ്മറിയാവും ഐഫോൺ 6എസ്സിലും 6എസ്പ്ലസ്സിലും വരുന്നത്.