സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പണം നിക്ഷേപിക്കുന്ന ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിൽ

single-img
10 September 2015

downloadവെളിയന്നൂരില്‍ സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. ഇയാളെക്കൂടാതെ മൂന്നു പേര്‍ക്കുകൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ ഒളിവിലാണെന്ന്  പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് വെളിയന്നൂര്‍ ക്ഷേത്രത്തിനു സമീപമുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍ നിന്ന് 26 ലക്ഷം രൂപ കവര്‍ന്നത്.