ജപ്പാനില്‍ വെള്ളപ്പൊക്കം; ടോക്‌യോ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു

single-img
10 September 2015

Japan-Floodsജപ്പാനില്‍ വെള്ളപ്പൊക്കം. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമാണ് ജപ്പാന്‍ വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ ടോക്‌യോ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്താന്‍പറ്റാത്ത സാഹചര്യമാണുള്ളത്.

ജപ്പാനിലെ കിനുഗാവാ നദി കരകവിഞ്ഞ് ഒഴുകുന്നതാണ് ടോക്‌യോ നഗരത്തെ വെള്ളത്തിന് അടിയിലാക്കിയിരിക്കുന്നത്. മഴയിലും വെള്ളപ്പൊക്കവും 6,900 കൂടുംബങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതാണ് ഇത്രയധികം വെള്ളം പൊങ്ങാന്‍ കാരണമായത്.