കൈ ഒടിഞ്ഞ വിദ്യാർഥിയെ തൊഴിയ്ക്കുന്ന അദ്ധ്യാപകന്റെ ദൃശ്യങ്ങൾ പുറത്ത്

single-img
10 September 2015

mangalore-teacher-beats-boyമംഗളൂരു: കൈ ഒടിഞ്ഞ വിദ്യാർഥിയെ തൊഴിയ്ക്കുന്ന അദ്ധ്യാപകന്റെ ദൃശ്യങ്ങൾ പുറത്ത്. മംഗളൂരുവിലെ വേദപാഠശാലയില്‍ സംഭവം നടന്നത്. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സോമസുന്ദര ശാസ്ത്രിയെന്ന് അദ്ധ്യാപകന്‍ എട്ടു വയസുകാരനെ തലേദിവസത്തെ ക്ലാസിന് വരാത്തതിനാണ് തല്ലുന്നത്.

കൈ ഒടിഞ്ഞതിനാലാണ് തനിക്ക് വരാന്‍ കഴിയാത്തതെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും ഇത് ചെവിക്കോള്ളാതെയാണ് അദ്ധ്യാപകന്‍ പൊതിരെ തല്ലുന്നത്. കുട്ടി ബ്രാഹ്മണമാണോ ക്ഷത്രിയനാണോന്ന് തല്ലുന്ന സമയത്ത് ഇദ്ദേഹം ചോദിക്കുന്നുണ്ട്. ഈ വര്‍ഷം മേയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തു.

[mom_video type=”youtube” id=”ZwBSNB-ihOo”]