കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍

single-img
10 September 2015

TRICHUR-NAZEERതൃശൂര്‍:  തെരുവ് പട്ടികളെ പിന്തുണയ്ക്കുന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം പരിക്കേറ്റ് മനംനൊന്താണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ പട്ടികളുമായെത്തി പാട്ടുപാടി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഈ മാസം 13ന് ഹൈക്കോടതി ജംങ്ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

101 മണിക്കൂർ തുടർച്ചയായി മൗത്ത് ഓർഗൻ വായിച്ചു ഗിന്നസ് ബുക്കിൽ ഇടംനേടിയ വ്യക്തിയാണ് നസീർ. ഒരിക്കൽ കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് നസീറിനെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ നസീർ തീരുമാനിച്ചത്.