ചിക്കാഗോയില്‍ തീവ്രവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ചു കൊണ്ട് സിഖുകാരന് ക്രൂരമര്‍ദനം

single-img
10 September 2015

sikh-abuseന്യൂയോര്‍ക്ക്: ചിക്കാഗോയില്‍ തീവ്രവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ചു കൊണ്ട്  വൃദ്ധനായ സിഖുകാരന് ക്രൂരമര്‍ദനം. ഇന്ദ്രജിത്ത് സിങ് മുഖര്‍ എന്ന സിക്കുകാരനെയാണ് ചൊവ്വാഴ്ച കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഭീകരവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ച് ആക്ഷേപിച്ചായിരുന്നു മര്‍ദനം. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇയാളോട് അക്രമികള്‍ ആവശ്യപ്പെടുകയും ചെയ്തു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍െറ വാര്‍ഷികദിനത്തിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യു.എസ് പൗരത്വമുള്ള ഇദ്ദേഹം പലചരക്ക് കടയിലേക്കുള്ള യാത്രയിലാണ് അക്രമിക്കപ്പെട്ടത്. റോഡില്‍ വെച്ച് അക്രമികളുടെ  കാര്‍ വിടാതെ പിന്തുടരുകയും മുഖറിന്‍െറ കാറിനു മുന്നിലെത്തി വിലങ്ങിടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അക്രമി മുഖറിനെ മര്‍ദിച്ചു. തുടര്‍ച്ചയായി അടിയേറ്റതിനത്തെുടര്‍ന്ന് മുഖത്ത് നിന്നും ചോരയൊലിക്കുകയും മുക്കറിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അധികൃതര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പ്രതിയെന്നു സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

മുഖറിന്‍െറ സിഖ് മതഭാവം, ജാതി അല്ലെങ്കില്‍ ദേശീയത എന്നിവ കാരണമാണ് ആക്രമിക്കപ്പെട്ടതെന്ന് അമേരിക്കയിലെ സിഖ് കൂട്ടായ്മ വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ലോക്കല്‍ ഫെഡറല്‍ ഏജന്‍സികളോട് അഭ്യര്‍ത്ഥിച്ചതായി അവര്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ സന്ദീപ് സിങ്ങെന്ന സിക്കുകാരനെ തീവ്രവാദി എന്നു വിളിച്ച് 30 അടി വലിച്ചിഴച്ചു കൊണ്ടു പോയിരുന്നു.