വിളിച്ചിട്ട് ഫോണെടുത്തില്ല; ഭാര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു

single-img
10 September 2015

noseബെയ്ജിങ്: ചൈനയില്‍ ഫോണെടുക്കാത്തതിന്റെ പേരില്‍ ഭാര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഡഷോയിലാണ് സംഭവം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുക്കാത്തതാണ് ഭര്‍ത്താവിനെ പ്രകോപിതനാക്കിയത്.

അടുത്ത ദിവസം ഭാര്യയുടെ ജോലി സ്ഥലത്തെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും മൂക്ക് കടിച്ച് പറിക്കുകയുമാണുണ്ടായതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂക്ക് ഏതാണ്ട് പൂര്‍ണമായി തന്നെ നശിച്ചുവെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്.