ട്രാക്ക് അറ്റകുറ്റപ്പണി:ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കുമുള്ള രണ്ട് എക്‌സ്പ്രസ്സുകള്‍ റെയില്‍വേ റദ്ദാക്കി

single-img
9 September 2015

train11ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കുമുള്ള രണ്ട് എക്‌സ്പ്രസ്സുകള്‍ റെയില്‍വേ റദ്ദാക്കി. ഹരിയാനയിലെ പല്‍വാലില്‍ സിഗ്നല്‍ സംവിധാനത്തിലും ട്രാക്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ഇത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരം സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655) കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.20 ന് പുറപ്പെടുന്ന കൊച്ചുവേളി- അമൃത്സര്‍ (12483) എന്നിവയാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി 7.15 ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന നിസാമുദീന്‍ രാജധാനി എക്‌സ്പ്രസ് 9.30 നാണ് പുറപ്പെട്ടത്.