വളര്‍ത്തുമൃഗങ്ങളോടൊപ്പം കിടക്കാന്‍ അനുവദിച്ചില്ല; മലയാളി നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ചു

single-img
9 September 2015

love-break-upബംഗളൂരു:  വളര്‍ത്തുമൃഗങ്ങളോടൊപ്പം കിടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മലയാളി നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ചു. കൊച്ചി സ്വദേശിനിയായ യുവതി  തന്റെ  വളര്‍ത്തുമൃഗങ്ങളെ കൂടെക്കിടക്കാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ വീട് വിട്ടിറങ്ങിയത്.

വിവാഹം കഴിഞ്ഞ് ഭര്‍തൃ ഗൃഹത്തില്‍ എത്തിയ 24കാരി തന്റെ രണ്ട് വളര്‍ത്തു നായ്ക്കളേയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ ഇത് താത്ക്കാലികമായി  മാത്രമായിരിയ്ക്കുമെന്നാണ് ഭര്‍ത്താവും വീട്ടുകാരും കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വളര്‍ത്തു നായ്ക്കളെ തിരിച്ചയക്കാനോ കൂട്ടിലടയ്ക്കാനോ യുവതി തയ്യാറായില്ല.

മാത്രമല്ല ദമ്പതികള്‍ക്കൊപ്പം ബെഡ്‌റൂമില്‍ തന്നെയായിരുന്നു നായ്ക്കളുടേയും കിടപ്പ്. ഇത് ഭര്‍ത്താവ് എതിര്‍ത്തതോടെയാണ് രണ്ടുപേരും തമ്മില്‍ പിരിഞ്ഞത്.2014 ജനുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. വളര്‍ത്തുനായകളോടുള്ള ഭാര്യയുടെ സ്‌നേഹം കാരണം തങ്ങള്‍ക്ക് സ്വകാര്യനിമിഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു.

ഒടുവില്‍ യുവതിക്ക് കൗണ്‍സില്‍ നല്‍കിയെങ്കിലും നായകളെ ഉപേക്ഷിക്കാന്‍ മാത്രം യുവതി തയ്യാറായില്ല. പ്രശ്‌നം കോടതിയിലെത്തിയതോടെ  ഭര്‍ത്താവ് വേണോ വളര്‍ത്താവ് നായ്ക്കള്‍ വേണോ എന്ന ചോദ്യത്തിന് വളര്‍ത്ത് നായ്ക്കള്‍ മതി എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതി വളര്‍ത്തുനായ്ക്കളോടൊപ്പം വീട്ടുവിട്ടിറങ്ങുകയും ചെയ്തു.