രാജസ്ഥാന്‍ അതിർത്തിയിലുള്ള ജലസ്രോതസുകളിൽ വിഷം കലർത്താൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസിന് റിപ്പോര്‍ട്ട്

single-img
9 September 2015

rajastanജയ്സാൽമർ: രാജസ്ഥാന്‍ അതിർത്തിയിലുള്ള ജലസ്രോതസുകളിൽ വിഷം കലർത്താൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസിന് റിപ്പോര്‍ട്ട്. ഇതേ തുടർന്ന് ജയ്സൽമർ,​ ബാഡ്മർ ജില്ലകളിലെ അധികൃതർ പ്രദേശത്തെ സുരക്ഷ ശക്തമാക്കി.

ഈ രണ്ട് ജില്ലകളിൽ നിന്നാണ് ഗ്രാമങ്ങളിലേക്കും സൈന്യത്തിനും കുടിവെള്ളം നൽകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ജാഗരൂകരാണെന്നും കുടിവെള്ളം വീടുകളിലും എത്തുന്നതിനാൽ പൊതുജനങ്ങളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ജലവിതരണ വകുപ്പ് അറിയിച്ചു.