ഉധംപുര്‍ ഭീകരാക്രമണം; ഭട്ടിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും

single-img
9 September 2015

terrorist-udhampur_650x400_51438762399ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉധംപുരില്‍  നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അറസ്റ്റുചെയ്ത ഷൗക്കത്ത് അഹമ്മദ് ഭട്ടിനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും.

ഞായറാഴ്ച ന്യൂഡല്‍ഹിയിലെത്തിച്ച ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി ഇതിനുള്ള അനുമതി തേടിയിരുന്നു. ഭട്ടിന്റെ മൊഴികള്‍ ശാസ്ത്രീയമായി പരിശോധിക്കും. സി.ജി.ഓ കോംപ്ലക്‌സില്‍ വെച്ചാണ് നുണപരിശോധന നടക്കുന്നത്.

രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍, ഉധംപുരില്‍ ബി.എസ്.എഫിന്റെ ബസ് ആക്രമിച്ച് രണ്ട് ജവാന്മാരെ വധിച്ച കേസിലാണ് പുല്‍വാമ സ്വദേശിയായ ഭട്ടിനെ സപ്തംബര്‍ ഒന്നിന് എന്‍.ഐ.എ. അറസ്റ്റുചെയ്തത്.

ഭീകരരില്‍ ഒരാളായ മോമിന്‍ ബി.എസ്.എഫിന്റെ പ്രത്യാക്രമണത്തില്‍ മരിച്ചു. മുഹമ്മദ് നവേദ് യാക്കൂബ് എന്ന രണ്ടാം ഭീകരനെ ഗ്രാമീണര്‍ പിടികൂടി പോലീസിന് കൈമാറി.