ഒരു കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറി ആദ്യത്തെ 15 മാസത്തെ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ വളർച്ചാ നിരക്ക് മോദി സര്‍ക്കാരിനു;ഓഹരി വിപണി ഇനിയും തകർച്ച നേരിട്ടാൽ മറികടക്കുന്നത് വാജ്‌പേയ് സര്‍ക്കാരിന്റെ തകര്‍ച്ചാ റിക്കോര്‍ഡ്‌

single-img
8 September 2015

SenSex-fallഇന്ത്യൻ ഓഹരി സൂചികകളെ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു.2014 ജൂൺ നാലിനുശേഷം ഇതാദ്യമായി സെൻസെക്‌സ് 25,000നു താഴേക്ക് ഇടിഞ്ഞു.ഇന്നലെ സെൻസെക്‌സിന് 308 പോയിന്റും നിഫ്‌റ്റിക്ക് 96 പോയിന്റും നഷ്‌ടമായി.രൂപ ഇന്നലെ ഡോളറിനെതിരെ 35 പൈസയുടെ നഷ്‌ടത്തോടെ രണ്ടു വർഷത്തെ കുറഞ്ഞ നിരക്കായ 66.82ലേക്ക് കൂപ്പുകുത്തി.

ചൈനീസ് ഓഹരി വിപണിയിലുണ്ടായ കനത്ത വില്‌പന സമ്മർദ്ദവും ഡോളറിനെതിരെ രൂപയുടെ തകർച്ചയും ഇന്ത്യൻ ഓഹരി വിപണിയെ നഷ്‌ടത്തിലേക്ക് വീഴ്‌ത്തിയത്.ഒരു കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറി ആദ്യത്തെ 15 മാസത്തെ സെൻസെക്സ് വളർച്ചാ നിരക്കിൽ ഏറ്റവും താഴ്ന്ന രണ്ടാമത്തെ വളർച്ചാ നിരക്കാണു മോദി സര്‍ക്കാരിനു.4% വളർച്ചാ നിരക്ക് വ്യത്യാസമാണു  ആദ്യ പതിനഞ്ച് മാസത്തെ മോദി സർക്കാരിന്റെ ഭരണകാലത്ത് സെൻസെക്സിനു ഉണ്ടായത്.

ഒരു കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറി ആദ്യത്തെ 15 മാസത്തെ ഇന്ത്യന്‍ ഓഹരി വിപണിയുടെ ഏറ്റവും താഴ്ന്ന സെൻസെക് നേട്ടം 1999ൽ അധികാരമേറ്റ വാജ്പേയ് സർക്കാരിന്റെ ഭരണകാലത്താണു.-19.6%മായിരുന്നു സെൻസെക്സ് വളർച്ചാ നിരക്ക്.മന്മോഹൻ സിങ്ങ് ധനകാര്യമന്ത്രിയായിരുന്ന നരസിംഹ റാവു സർക്കാരിന്റെ ആദ്യ 15 മാസക്കാലത്ത് സെൻസെക്സ് 140.5% നേട്ടം കൈവരിച്ചിരുന്നു.ഒരു കേന്ദ്ര മന്ത്രിസഭ അധികാരത്തിലേറി ആദ്യത്തെ 15 മാസത്തെ ഭരണത്തിലുണ്ടായ ഏറ്റവും വലിയ സെൻസെക്സ് നേട്ടമാണു ഇത്