അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളെ ഭീകരമായി ആക്രമിച്ച് തെരുവ് നായ; കടിയേറ്റിട്ടും പതറാതെ നായയെ തൂക്കിയെറിഞ്ഞ് ടീച്ചര്‍ മറ്റ് കുരുന്നുകളെ രക്ഷിച്ചു

single-img
8 September 2015

1441656499_l0809k

വീണ്ടും തെരുവ് നായയുടെ വിളയാട്ടം. അതും അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളോട്. അംഗന്‍വാടി കുട്ടികള്‍ക്കടക്കം മൂന്നു പേര്‍ക്കു തെരുവുനായയുടെ ആക്രമണത്തില്‍ കടിയേറ്റു. മുഖത്് കടിയേറ്റ ഒരു കുട്ടിയുള്‍പ്പെടെ പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10 ന് ആയവന ഗ്രാമപഞ്ചായത്തിലെ കാലാമ്പൂര് 39ാം നമ്പര്‍ അംഗന്‍വാടിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ബാത്ത്‌റൂമില്‍ പോകാനായി വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ വിദ്യാര്‍ഥികളെയാണ് നായ കടിച്ചത്. അംഗന്‍വാടിയിലേക്ക് നായ ഓടിക്കയറിയ നായ കാലാമ്പൂര് മുടാമറ്റത്തില്‍ ജയന്റെ മകന്‍ ആദി കൃഷ്ണന്‍ (മൂന്നര) യെയാണ് ആദ്യം കടിച്ചത്. മുഖത്തും കവിളിലും തലയുടെ ഭാഗത്തും വളരെ ഗുരുതരമായാണ് കുട്ടിക്ക് കടിയേറ്റത്.

ഈ സമയത്ത് ഓടിയെത്തിയ ടീര്‍ച്ച ഷെര്‍ലി കുട്ടിയെ ഒരു വിധത്തില്‍ രക്ഷപ്പെടുത്തിയെങ്കിലും ബാത്ത്‌റൂമിലേക്ക് ഇറങ്ങിയ മൂന്നര വയസ്സുള്ള മാളവികയ്ക്ക് നേരെ പട്ടി തിരിയുകയായിരുന്നു. ഓടിയെത്തിയ ടീച്ചര്‍ നായയുടെ കഴുത്തിനുപിടുത്തമിട്ടെങ്കിലും വലതുകൈയുടെ മുട്ടിനു സമീപം ആദ്യ കടിയേറ്റു. എന്നിട്ടും മനഃസാന്നിദ്ധ്യം കൈവിടാതെ ടീച്ചര്‍ നായയെ വലിച്ചെറയുകയായിരുന്നു.

ഓടിയ നായ കാലാമ്പൂര് കോളനി ഭാഗത്തുവച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന വൃദ്ധയെയും കടിച്ചു. കാലാമ്പൂര് പാറയില്‍ ചാക്കോയുടെ ഭാര്യ ത്രേസ്യാക്കുട്ടി (66)ക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിനിടയില്‍ കുരുന്നുകളാകെ പേടിച്ചു പോയിരുന്നു. ഉടന്‍ തന്നെ ഷെര്‍ലി ആയയായ ഉഷാദേവിയുടേയും നാട്ടുകാരുടേയും സഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.