ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്നു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

single-img
8 September 2015

guru pooja

കോടിയേരി നങ്ങാറത്തുപീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്നു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി. വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ന്യൂ മാഹി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ചയാണ് നങ്ങാറത്ത് പീടികയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള ‘ശ്രീമുദ്ര കലാ സാംസ്‌കാരിക വേദി’ കെട്ടിടത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റുകയും അത് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ശില്പവും കൊടിമരവും അക്രമികള്‍ തകര്‍ത്തിരുന്നു.