ലോകം കണ്ട ഏറ്റവും വലിയ സൈനിക ഓപ്പറേഷനുകള്‍

single-img
8 September 2015

ഓപ്പറേഷന്‍ റോളിങ് തണ്ടര്‍

Operation Rolling Thunder

1965 കാലഘട്ടത്തിലെ അമേരിക്കവിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വിയറ്റ്‌നാമിനുമേല്‍ നടത്തിയ തുടര്‍ച്ചയായ ബോംബാക്രമണത്തിന്റെ പേരായിരുന്നു ഓപറേഷന്‍ റോളിങ് തണ്ടര്‍. ‘തണ്ടര്‍’ എന്നതിനെ സൂചിപ്പിക്കുന്നത് വലിയ ബോംബ് വര്‍ഷിപ്പിക്കലിനെയും ‘റോളിങ് സൂചിപ്പൊക്കുന്നത് തുടര്‍ച്ച എന്നതുമാണ്. വടക്കന്‍വിയറ്റ്‌നാമിനെ തകര്‍ക്കുന്നതിനും ഒളിപ്പോരു നടത്തുന്ന വിയറ്റ്‌നാം അനുകൂലികളെ പുറത്തുചാടിക്കുന്നതിനുമായിരുന്നു അമേരിക്കയുടെ നിര്‍ത്താതെയുള്ള ബോംബാക്രമണം. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ‘റോളിങ് തണ്ടര്‍’ വടക്കന്‍വിയറ്റ്‌നാം ഭൂമിയെ പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

ഓപ്പറേഷന്‍  ഓവര്‍ലോര്‍ഡ്

Overlord

1944 ജൂണ്‍ 6, കടലില്‍ നിന്നും കരയിലേക്ക് ഉണ്ടായ എക്കാലത്തെയും വലിയ സൈനികാക്രമണം. ജര്‍മ്മനി കൈവശപ്പെടുത്തിയ പടിഞ്ഞാറന്‍ യൂറോപ്പ് പിടിച്ചെടുക്കുന്നതിനായി 1,60,000 സഖ്യകക്ഷി സൈനികരായിരുന്നു ഇംഗ്ലീഷ് കടല്‍ താണ്ടിവന്നത്. ഈ പട്ടാളനീക്കത്തിന്റെ ഔദ്യോഗികനാമമായിരുന്നു ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’. ഓവര്‍ലോര്‍ഡ് എന്നാല്‍ അര്‍ത്ഥമാക്കുന്നത് പൂര്‍ണ്ണാധികാരമുള്ള വ്യക്തി അല്ലെങ്കില്‍ സംഘം എന്നാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി കരുത്തരായതുകൊണ്ടാണ് ഇതിന് ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’ എന്ന് നാമം നല്‍കിയത്. രണ്ടാം ലോകമഹായുദ്ധത്തിലെ വഴിത്തിരിവായി മാറിയ സൈനിക നടപടിയായിരുന്നു ഇത്. ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’നുശേഷമുണ്ടായ എല്ലാ പോരാട്ടത്തിലും സഖ്യകക്ഷികള്‍ വിജയിച്ചിരുന്നു.

ഓപ്പറേഷന്‍  സ്പാര്‍ട്ടന്‍ സ്‌കോര്‍പ്പിയണ്‍

Members of W Company Mortar Platoon, 1st Battalion, The Royal Regiment of Fusiliers, prepare to engage enemy targets after an intense evening of incoming fire on the front line just south of Basra.

ഗ്രീക്ക് ഇതിഹാസത്തിലെ ധീരയോദ്ധാകളാണ് സ്പാര്‍ട്ടനുകള്‍. മരണംവരെ പോരാടാനുള്ള ഉന്‍മുഖതയ്ക്ക് പേരുകേട്ടവരാണവര്‍. സ്‌കോര്‍പ്പിയണ്‍ അഥവ തേള്‍ ആവട്ടെ ഏത് ജീവിയെയും പലരീതിയില്‍ കൊല്ലാന്‍ കെല്പുള്ളവയും. 2003 കാലഘട്ടത്തില്‍ ഇറാഖില്‍ നടന്നിരുന്ന ആഭ്യന്തര യുദ്ധാനുകൂലികളെ ഒഴിപ്പിക്കുന്നതിനായി രൂപം നല്‍കിയ സൈനികനീക്കത്തിന്റെ പേരായിരുന്നു ‘ഓപറേഷന്‍ സ്പാര്‍ട്ടന്‍ സ്‌കോര്‍പ്പിയണ്‍’. രണ്ടു ബഹുലമായ കൊലയാളികളുടെ പേരുതന്നെ ഇതിന് നല്‍കിയതിന്റെ ഉദ്ദേശം എതിര്‍കക്ഷികളില്‍ ഭയമുളവാക്കാന്‍ വേണ്ടിയായിരുന്നു.

ഓപ്പറേഷന്‍  ക്രെസന്റ് വിന്‍ഡ്

Operation-Crescent-Wind

2001 സെപ്റ്റംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം തൊട്ടടുത്ത മാസങ്ങളില്‍ തന്നെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു; ‘ഓപറേഷന്‍ ക്രെസന്റ് വിന്‍ഡ്’ എന്ന നാമത്തില്‍. ക്രെസന്റ് എന്നാല്‍ ചന്ദ്രക്കല; അത് സൂചിപ്പിക്കുന്നത് ഇസ്ലാം മതത്തെയാണ്. ഇസ്ലാം മതതീവ്രവാദത്തിനെതിരെ അഫ്ഗാന്‍ വ്യോമമഞ്ചത്തില്‍ നടത്തിയ അക്രമണമായതിനാലാണ് അതിനെ ‘ഓപറേഷന്‍ ക്രെസന്റ് വിന്‍ഡ്’ എന്ന് വിളിച്ചത്.

ഓപറേഷന്‍ ഈഗിള്‍ ക്ലോ

Eagle

ഇറാനില്‍ പിടിയിലായിരുന്ന അമേരിക്കരെ രക്ഷിക്കുന്നതിനായി നടത്തിയ ധൗത്യമായിരുന്നു ഈഗിള്‍ ക്ലോ ഓപറേഷന്‍. എട്ട് ഹെലികോപ്റ്ററുകള്‍ അയച്ചായിരുന്നു നീക്കം. ഈഗിള്‍ അഥവ പരുന്ത് അമേരിക്കയുടെ ചിഹ്നവും ക്ലോ ഹെലികോപ്റ്ററുകളേയും സൂചിപ്പിക്കുന്നു. ഈ ധൗത്യം തികച്ചും പരാജയമായിരുന്നു.

ഓപ്പറേഷന്‍  അര്‍ജന്റ് ഫ്യൂരി

Urgent Fury

അമേരിക്കന്‍ സൈന്യം അത്യന്തം വേഗത്തില്‍ നടത്തിയ സൈനികനീക്കമായതിനാലാണ് ഇതിന് ‘ഓപറേഷന്‍ അര്‍ജന്റ് ഫ്യൂരി’ എന്ന് പേരിട്ടത്. ഗ്രെനാഡ ദ്വീപിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്കയും ചില കരീബിയന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു അത്.

ഓപ്പറേഷന്‍  വാലിയന്റ് ഗാര്‍ഡിയന്‍

Valiant

അമേരിക്ക- ഇറാഖ് യുദ്ധകാലത്ത് ഇറാഖില്‍ അകപെട്ട സൈനികരെ രക്ഷിക്കാനായി അമേരിക്ക അയച്ച സൈനികരുടെ ദൗത്യത്തിന്റെ പേരായിരുന്നു ഇത്. വാലിയന്റ് എന്നത് സത്യസന്ധതയെയും സഹപേരാളികളോടുള്ള അനുകമ്പയെയും സൂചിപ്പിക്കുന്നു. ദുരുതത്തിലായ പട്ടാളക്കാരെ രക്ഷിക്കാനായി അയിച്ച സൈന്യമായതുകൊണ്ടാണ് രക്ഷകര്‍ത്താവ് എന്ന അര്‍ത്ഥത്തില്‍ ഗാര്‍ഡിയന്‍ എന്ന് നാമകരണം ചെയ്തത്.

ഓപ്പറേഷന്‍  ഡസേര്‍ട്ട് സ്റ്റോം അഥവ മരുഭൂമിക്കാറ്റ്

Oil well fires rage outside Kuwait City in the aftermath of Operation Desert Storm.  The wells were set on fire by Iraqi forces before they were ousted from the region by coalition force.

മരുഭൂമികാറ്റെന്ന് സൂചിപ്പിക്കുന്നത് ഇറഖിന്റെ അക്രമണത്തെയായിരുന്നു. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖ് അക്രമണത്തെ അവസാനിപ്പിക്കാനായുള്ള നീക്കമായിരുന്നു ‘ഓപറേഷന്‍ ഡസേര്‍ട്ട് സ്റ്റോം’.

ഓപ്പറേഷന്‍  മാജിക്ക് കാര്‍പ്പറ്റ് അഥവ മാന്ത്രിക വിരിപ്പ്

Magic Cajrpet

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്പിലെ പല ഭാഗത്തുണ്ടായിരുന്ന അമേരിക്കക്കാരെ തിരികെകൊണ്ടുവരുന്നതിനായുള്ള ദൗത്യത്തിന്റെ പേരായിരുന്നു ‘ഓപറേഷന്‍ മാജിക്ക് കാര്‍പ്പറ്റ്’. യുദ്ധത്തിന്റെ ഭീകര അക്രപാളികളില്‍ നിന്നും നവജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരുന്നതുകൊണ്ടായിരുന്നു മാന്ത്രിക വിരിപ്പ് എന്ന നാമം നല്‍കിയത്.