നോക്കിയ തിരിച്ചുവരുന്നു; സി-1 ആൻഡ്രോയിട് സ്മാർട്ട്ഫോണുമായി

single-img
8 September 2015

373811-nokia-c1-headമൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ നോക്കിയയുഗം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പൂർവ്വാധികം ശക്തിയോടെ വിപണിയിൽ സ്ഥാനം പിടിക്കാനായി ഒരുങ്ങുകയാണ് നോക്കിയ. ഫോൺ നിർമ്മാതകൾ കമ്പനിയായ നോക്കിയയെ മൈക്രോസോഫ്റ്റ് കൈക്കലാക്കിയതോടെയാണ് ആ പേരു മാഞ്ഞുപോയത്. ഇപ്പോൾ തങ്ങളുടെ ബ്രാൻഡ് നാമം മറ്റൊരു കമ്പനിക്ക് വിറ്റിരിക്കുകയാണ് നോക്കിയ.

നോക്കിയയുടെ രണ്ടാം ജന്മത്തിൽ അവരുടെ പുതിയ സ്മാർട്ട് ഫോൺ വിപണനത്തിന് ഒരുങ്ങുകയാണ്. നോക്കിയ സി-1 എന്ന ആൻഡ്രോയിട് ഫോണിന്റെ വിവരങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.

373813-nokia-c1അഞ്ചിഞ്ച് 1080പി ഡിസ്പ്ലേയും 2ജിബി റാമ്മുമായാണ് നോക്കിയ സി-1 എത്തുന്നത്. ആൻഡ്രോയിട് 6.0 മാർഷ്മല്ലൊയിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ 8 മെഗാപിക്സൽ ഫ്ലാഷോടുകൂടിയ പിൻക്യാമറയും, 5 മെഗാപിക്സൽ മുൻക്യാമറയും സി-1ന്റെ മറ്റു സവിശേഷങ്ങളാണ്.

ഏതായാലും അടുത്ത വർഷം സി-1 വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി-1നു പുറമെ എൻ-1 എന്ന മോഡലും നോക്കിയ അവതരിപ്പിക്കുന്നുണ്ട്. രണ്ടാം വരവിൽ നോക്കിയ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം