മുംബയ് പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും രാകേഷ് മരിയയെ മാറ്റി

single-img
8 September 2015

policeമുംബയ്: ഷീന ബോറ വധക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബയ് പൊലീസ് കമ്മിഷണർ രാകേഷ് മരിയയെ മാറ്റി.  മഹാരാഷ്ട്ര ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായാണ് രാകേഷിനെ സർക്കാർ മാറ്റി നിയമിച്ചത്.  ഡി.ജി.പി റാങ്കിലുള്ള അഹമ്മദ് ജാവേദാണ് പുതിയ കമ്മിഷണർ.

കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത് രാകേഷ് മരിയയുടെ മേൽനോട്ടത്തിലായിരുന്നു. ഇന്ദ്രാണി കുറ്റം സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. ഇത് പൊലീസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചൊവ്വാഴ്ച രാവിലെ ജപ്പാൻ സന്ദർശനത്തിനായി പോകുന്നതിന് മുമ്പാണ് രാകേഷ് മരിയയെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ചത്. ഷീന ബോറ വധക്കേസ് കൈകാര്യം ചെയ്ത രാകേഷ് മരിയയുടെ രീതിയിലും ഫട്നാവിസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേസിന് പൊലീസ് അനാവശ്യ പ്രധാന്യം നൽകിയതിലും സർക്കാരിന് നീരസമുണ്ട്.