ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കണമെന്ന് രമേശ് ചെന്നിത്തല

single-img
8 September 2015

Ramesh-Chennithala232ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഐഎമ്മും ബിജെപിയും മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ചെന്നിത്തല കെപിസിസി യോഗത്തില്‍ ആരോപിച്ചു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഒരുക്കമായാണ് കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗം  തിരുവനന്തപുരത്ത് ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകത്തിന് ശേഷം ചേരുന്ന ആദ്യ യോഗം എന്ന നിലയില്‍ എ-ഐ ഗ്രൂപ്പ് തര്‍ക്കത്തിനും വേദിയായേക്കും.

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിടുമ്പോഴും കേസിലെ ദൃക്‌സാക്ഷിയായ ഉമ്മ ഐഷയുടെ മൊഴിരേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്ന് ബന്ധുക്കളുടെ ആരോപണം. അതേസമയം സാക്ഷികള്‍ക്ക് നേരെ നിരന്തരം ഭീഷണി ഉയരുന്നതായി ചൂണ്ടിക്കാട്ടി ഹനീഫയുടെ സഹോദരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്കിയിരുന്നു.