രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികള്‍ക്ക്‌ വിഎച്ച്‌പി ഹെല്‍പ്പ്‌ലൈനിലൂടെ വൈദ്യസഹായമെത്തിക്കുമെന്ന്‌ പ്രവീണ്‍ തൊഗാഡിയ

single-img
8 September 2015

togadiaമുംബൈ: രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികള്‍ക്ക്‌ ഹെല്‍പ്പ്‌ലൈനിലൂടെ വൈദ്യസഹായമെത്തിക്കുമെന്ന്‌ വിഎച്ച്‌പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയ. ഹിന്ദു ജനസംഖ്യയില്‍ വന്ന കുറവാണ്‌ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സംഘടനയെ പ്രേരിപ്പിക്കുന്നത്‌. രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികള്‍ക്കായി വിഎച്ച്‌പി ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍ അവതരിപ്പിക്കും.

ടെസ്‌റ്റ് റ്റ്യൂബ്‌ ശിശു അടക്കമുളള വൈദ്യസഹായം സംഘടനയുടെ വകയായി നല്‍കുമെന്നും തൊഗാഡിയ പറഞ്ഞു. നാസിക്കില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

ഹിന്ദു ജനസംഖ്യയില്‍ 7.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ മുസ്ലീം ജനസംഖ്യയില്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാണിക്കുന്ന വിഎച്ച്‌പി നേതാക്കള്‍ ന്യൂനപക്ഷ സമുദായം ജനസംഖ്യാ നിയന്ത്രണത്തിന്‌ യാതൊന്നും ചെയ്യുന്നില്ല എന്നും കുറ്റപ്പെടുത്തി.