കേരളത്തിലെ ഹാജിമാർക്കായി ഒരു അഡിഷണൽ വിമാനം അനുവദിച്ചു: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

single-img
7 September 2015

kunhalikkuttyകേരളത്തിലെ ഹാജിമാർക്കായി ഒരു അഡിഷണൽ വിമാനം അനുവദിച്ചതായി ഹജ്ജ് കാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി .കേരളം, ലക്ഷദ്വീപ്, മാഹി ഉൾപ്പെടെ 6350 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി നേരത്തേ അനുവദിച്ചിരുന്നത്. ഇവർക്കായി 19 വിമാനങ്ങളാണ് എയർഇന്ത്യ അനുവദിച്ചത്. എന്നാൽ 150 പേർക്ക് കൂടി സെലക്‌ഷൻ ലഭിച്ചതിനാലും ഇനിയും കുറച്ച് സീറ്റുകൾ കൂടി ലഭിക്കാൻ സാദ്ധ്യതയുള്ളതിനാലുമാണ്
ഒരു അഡിഷണൽ വിമാനം അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.