തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

single-img
7 September 2015

evmതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും.തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് സമവായം കണ്ടെത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. രാവിലെ 11ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുക.ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടത് മുന്നണി, യോഗത്തില്‍ ആവശ്യപ്പെടും. നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ ബിജെപിയും എതിര്‍ക്കും.പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ കൂടി അറിഞ്ഞിട്ടായിരിക്കും കമ്മീഷന്റെ പ്രഖ്യാപനം. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് നവംബര്‍ അവസാനം തെരഞ്ഞെടപ്പ് നടത്തി ഡിസംബര്‍ ആദ്യം പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരിക്കാം എന്ന നിർദേശമാകും കമ്മീഷന്‍ മുന്നോട്ട് വെക്കുക