വാട്ട്‌സ്ആപ്പിലെ അംഗസംഖ്യ 90 കോടി കവിഞ്ഞു

single-img
7 September 2015

whatsapp_generic_650വാട്ട്‌സ്ആപ്പിലെ അംഗസംഖ്യ 90 കോടി കഴിഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പത്തുകോടി പുതിയ അംഗങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതായി പറയപ്പെടുന്നു. ഈ വളര്‍ച്ച തുടര്‍ന്നാല്‍ വാട്ട്‌സ്ആപ്പ് അംഗസംഖ്യ 100 കോടി തികയാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. നൂറുകോടി ഡൗണ്‍ലോഡ് തികഞ്ഞ രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് ആപ്പായി വാട്ട്‌സ്ആപ്പ് റിക്കോര്‍ഡിട്ടത് കഴിഞ്ഞ ജൂണിലാണ്.

2014ല്‍ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതിന് ശേഷം വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന് പോലും വാട്ട്‌സ്ആപ്പിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കിന്റെ മുഖ്യസര്‍വീസില്‍നിന്ന് വേര്‍പെടുത്തിയ ശേഷം കഴിഞ്ഞ ജൂണിലാണ് മെസഞ്ചര്‍ ആപ്ലിക്കഷന്റെ അംഗസംഖ്യ 70 കോടി തികഞ്ഞത്.

റഷ്യ, ബ്രസീല്‍, ഇന്ത്യ – ഈ മൂന്ന് രാജ്യങ്ങളിലാണ് വാട്ട്‌സ്ആപ്പ് ഏറ്റവുമധികം വളര്‍ച്ച നേരിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.